Timely news thodupuzha

സാമ്പത്തിക സ്ഥിതി നിയമസഭ ചർച്ച ചെയ്യും; മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി നിയമസഭ ചർച്ച ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ച സർക്കാർ, സഭ നിർത്തിവെച്ച് ചർച്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കി.

ഒരു മണി മുതൽ മൂന്ന് മണി വരെയാണ് പ്രത്യേക ചർച്ച. വിഷത്തിൽ വിശദമായ ചർച്ച ആകാമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. പ്രതിപക്ഷം വിശദ ചർച്ച ആഗ്രഹിക്കുന്നതിനാൽ സർക്കാരും തയ്യാറാണെന്ന് മന്ത്രി അറിയിച്ചു.

നിയമസഭയിൽ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് അടിയന്തര പ്രമേയം ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസം സോളാർ കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് ചർച്ച ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *