Timely news thodupuzha

സ്വർണ്ണ വില താഴ്ന്നു

കൊച്ചി: തുടർച്ചയായി നാല് ദിസവം മാറ്റമില്ലാതെയിരുന്ന സ്വർണ്ണ വിലയിൽ ഇന്ന്(13/09/2023) നേരിയ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 43,600 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 5450 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില.

കഴിഞ്ഞ മാസം 21 മുതൽ സ്വർണ്ണ വില ഉയരുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാഴ്ചക്കിടെ ഏകദേശം 1000 രൂപ വർധിച്ച് 44,240 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില കുറയുന്ന കാഴ്ചയാണ് കണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *