Timely news thodupuzha

logo

നിപ ഭീതി; കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഓ​ഗസ്റ്റ് 29നും 30നും എത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോ​ഗ്യവകുപ്പ്

കോഴിക്കോട്: ജില്ലയിൽ നിപ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാ​ഗ്രതാ നിർദേശങ്ങളുമായി ആരോ​ഗ്യവകുപ്പ്. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഓ​ഗസ്റ്റ് 29നും 30നും നിശ്ചിത സമയങ്ങളിലും സ്ഥലത്തും എത്തിയവർ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു.

തീയതിയും സ്ഥലവും സമയവും അടക്കം ഉൾക്കൊള്ളിച്ച പട്ടികയാണ് ആരോ​ഗ്യവകുപ്പ് പുറത്തുവിട്ടത്. പ്രസ്തുത തിയതികളിൽ ആശുപത്രിയിലുണ്ടായിരുന്ന രോ​ഗികളും കൂട്ടിരിപ്പുകാരും 0495 – 2383100, 0495 – 2383101, 0495 – 2384100, 0495 – 2384101, 0495 – 2386100 തുടങ്ങിയ നമ്പരുകളിൽ ബന്ധപ്പെടണം.

ഇഖ്‌റ ആശുപത്രിയിൽ ഉണ്ടായിരുന്നവർ അറിയാൻ – 1. കാഷ്വാലിറ്റി എമർജൻസി പ്രയോറിറ്റി – 1 – 29.08.2023 പുലർച്ചെ 2 മുതൽ 4 വരെ. 2. കാഷ്വാലിറ്റി എമർജൻസി പ്രയോറിറ്റി 1നും പ്രയോറിറ്റി 2നും ഇടയിലെ പൊതു ഇടനാഴി – 29.08.2023 പുലർച്ചെ 2 മുതൽ 4 വരെ. 3. എംഐസിയു 2ന് പുറത്തുള്ള കാത്തിരിപ്പു കേന്ദ്രം – 29.08.2023 പുലർച്ചെ 3.45 മുതൽ 30. 08. 2023 പുലർച്ചെ 4.15 വരെ. 4. എംഐസിയു രണ്ടിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾ – 29.08.2023 പുലർച്ചെ 3.45 മുതൽ അഡ്മിറ്റായ എല്ലാ രോഗികളും.

Leave a Comment

Your email address will not be published. Required fields are marked *