Timely news thodupuzha

അഞ്ചലിൽ റോഡ് റോളർ തലയിലൂടെ കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

കൊല്ലം: റോഡ് റോളറിന്റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു. കൊല്ലം അഞ്ചലിലാണ് ദാരുണ അപകടം. ബൈപ്പാസിനോടു ചേർന്നുള്ള റോഡ് നിർമാണത്തിനായി എത്തിച്ച റോഡ് റോളർ യുവാവിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37) ആണ് മരിച്ചത്. വിനോദ് വാഹനത്തിനു മുന്നിൽ കിടുന്നുറങ്ങുകയായിരുന്നു.വിനോദ് മദ്യ ലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്. ഡ്രൈവർ ഇയാളെ കണ്ടില്ല.

ബൈപ്പാസിൽ തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ വിനോദിനെ കണ്ടില്ല എന്നാണ് റോഡ് റോളർ ഓടിച്ചയാൾ പൊലീസിനോടു പറഞ്ഞത്.മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *