ഒട്ടാവ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ്ങ് നിജ്ജർ കൊല്ലപ്പെടുമെന്ന് ക്യാനഡ പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. നിജ്ജറിൻറെ അടുത്ത അനുയായിക്കാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് ഇതു സംബന്ധിച്ച മുന്നറിയിപ്പു നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിജ്ജറിൻറെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമായിട്ട് ഉണ്ടെന്ന് ടൂറിനെ രഹസ്യാന്വേഷണ ഏജൻസികൾ ബോധ്യപ്പെടുത്തി. ഭീഷണിയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വ്യക്തമല്ലെന്ന് രഹസ്യാന്വേഷണ സംഘങ്ങൾ സംയുക്തമായി തയാറാക്കിയ രേഖയിൽ പറയുന്നു.