കൊച്ചി: ഒരു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വർധന. ഇന്ന്(12/10/2023) പവന് 280 രൂപ ഉയർന്ന് ഒരു പവന് സ്വർണത്തിന്റെ വില 43,200 രൂപയായി. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് വില 5400 ആയി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണവില. കഴിഞ്ഞ മാസം 20 മുതല്‍ സ്വര്‍ണവില കുറഞ്ഞ് 44,160 രൂപയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ 2000 രൂപയിലധികമാണ് ഇടിഞ്ഞത്. ഒരിടവേളയ്ക്ക് ശേഷം ആദ്യമായി ഈ മാസം 5ന് സ്വർണവില 42,000 രൂപയിൽ താഴെ എത്തിയിരുന്നു. തൊട്ടടുത്ത ദിവസം മുതൽ സ്വർണവില ഉയരുന്നതായാണ് കാണുന്നത്.