Timely news thodupuzha

എ.ബി.സി.ഡി റ്റൂ വീലർ മെക്കാനിക് വാട്സ് ആപ്പ് സം​ഗം നടത്തി

തൊടുപുഴ: കേരള സംസ്ഥാനത്തുടനീളമുള്ള ടൂവീലർ മെക്കാനിക്കുൾക്ക് പുതുനിര വാഹനങ്ങലളെക്കുറിച്ചുള്ള അറിവുകളും സ്പെയറുകളും കൈമാറാത്തക്ക വിധം സംജാതമായ ഒരു വാട്സ് ആപ്പ് കൂട്ടായ്മയാണ് എ.ബി.സി.ഡി. സംഘടനയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ വച്ച് വാട്സ് ആപ്പ് സം​ഗമവും ബി.എസ്.6 ട്രെയിനിങ്ങും ഒ.ബി.ഡി സ്കാനർ പരിചയപ്പെടുത്തലും നടത്തി. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബേബി തൊടുപുഴ സ്വാ​ഗതം ആശംസിച്ച ചടങ്ങിൽ ജീവൻ എറണാകുളം അധ്യക്ഷത വഹിച്ചു. സണ്ണി വടവാതൂർ മുഖ്യപ്രഭാഷണം നടത്തി. ഷിയാദ് പാലാരിവട്ടവും എ.ബി.സി.ഡി ടെക്നിക്കൽ ടീമും ചേർന്ന് ക്ലാസ് പരിശീലന ക്ലാസ് നയിച്ചു.

ചടങ്ങിൽ മുതിർന്ന മെക്കാനിക്ക് വിധക്തരെ ആദരിച്ചു. കേരളത്തിന്റെ 14 ജില്ലകളിൽ നിന്നും തൊടുപുഴയിൽ നിന്നുമായി 250 ഓളം പേർ പങ്കെടുത്തു. ചടങ്ങിന് ആശംസ അറിയിച്ച് റിങ്കുമോൻ ആലപ്പുഴ, സുനിൽ പത്തനംതിട്ട, ചിന്നൻ കോഴിക്കോട്, അനിൽ കലിഞ്ഞൂർ തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *