ഡിയോറിയ: മദ്യ ലഹരിയിൽ പാമ്പിനൊപ്പം അഭ്യാസം നടത്തുന്നതിനിടെ 22 കാരൻ കടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. ശിവന്‍റെ രൂപമായ ‘മഹാകാൽ’ ആണെന്ന് അവകാശപ്പെട്ട് പാമ്പുമായി കളിക്കുന്നതിനിടെയാണ് കടിയേറ്റത്. രോഹിത് ജയ്‌സ്വാൾ എന്നയാളാണ് മരിച്ചത്. ഇയാൾ പാമ്പുമായി അഭ്യാസം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മദ്യ ലഹരിയിൽ പാമ്പിനെയെടുത്തു, കടിയേറ്റ യുവാവ് മരിച്ചു






