Timely news thodupuzha

നടുറോട്ടിൽ സ്ത്രീയെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൂപ്പർ മാർക്കറ്റ് ജീവനക്കാരിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. നേമം കല്ലിയൂർ കാക്കാമല സ്വദേശി മണിക്കുട്ടനെയാണ് (47) പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 8.30 ഓടെ വെഞ്ഞാറമൂട് വേളാവൂരിനു സമീപമായിരുന്നു സംഭവം.

ഇവിടെ വാടകയ്ക്കു താമസിക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരിയെ മുൻവൈരാഗ്യം കാരണം ആക്രമിച്ചെന്നാണ് കേസ്. ഇവരെ മണിക്കുട്ടൻ മർദിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. സ്ത്രീയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ അക്രമിയെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *