Timely news thodupuzha

കൊതിയൂറും വിഭവങ്ങളുമായി ന്യൂമാൻ കോളേജിൽ കൊണ്ടാട്ടം;ഭക്ഷ്യമേള ..

തൊടുപുഴ :രുചിയുടെ കലവറയൊരുക്കി തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. പരമ്പരാഗതമായ നാടന്‍ വിഭവങ്ങള്‍ക്കൊപ്പം ആധുനിക ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ കൊതിയൂറുന്ന അനവധി ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്കായി വിദ്യാര്‍ത്ഥികള്‍ ക്രമീകരിച്ചു. രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനായി വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ അദ്ധ്യാപകരുമെത്തിയിരുന്നു.
ഫുഡ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം തൊടുപുഴ ഹോട്ടൽ മൂൺലിറ്റ് റീജൻസി ജനറൽ മാനേജർ അനിൽ മേനോൻ നിർവഹിച്ചു .പ്രിൻസിപ്പൽ ഡോക്ടർ ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം, ടീന ജൂബി, ദീപ കണ്ണിക്കാട്ട്. തുടങ്ങിയവർ സന്നിഹിതരായിരുന്നു .

.

ഇന്റര്‍ ഡിപ്പാര്‍ട്ടുമെന്റല്‍ മത്സരമായിരുന്നു നടത്തിയത് .. കോളേജിലെ 15 ഡിപ്പാര്‍ട്ടുമെന്റുകളുടേയും വാശിയേറിയ
പോരട്ടമാണ്. കാണാന്‍ സാധിച്ചിരുന്നത്. വൈവിധ്യമാര്‍ന്ന രുചി വിഭ വങ്ങളുടെ ഒരു കലവറയായിരുന്നു വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരുന്നത്.
കുട്ടികള്‍ വിവിധ സ്റ്റാളുകളില്‍ നിന്നായി ഭക്ഷണം രുചിച്ച സൗഹൃദം പങ്കിട്ടു.വിദ്യാര്‍ത്ഥികളുടെ കൈപുണ്യം നുകരാന്‍ അദ്ധ്യാപകരും എത്തിച്ചേര്‍ന്നിരുന്നു.എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളുടേയും ഒന്നിനെന്ന് മികച്ച വിഭവങ്ങള്‍ ആയിരുന്നു.ഇതിലൂടെ നല്ലൊരു തുകഎല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും സംഭരിക്കാന്‍ സാധിച്ചു. 11 മണിക്ക് തുടങ്ങിയഭക്ഷ്യമേള 3 മണിയോടെ അവസാനിച്ചു.

Leave a Comment

Your email address will not be published. Required fields are marked *