Timely news thodupuzha

ബസുകൾ കൂട്ടിയിടിച്ച് തമിഴ്‌നാട്ടിൽ 5 പേർ മരിച്ചു.

ചെന്നൈ: തമിഴ്‌നാട്ടിൽ തിരുപ്പത്തൂരിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. 60 പേർക്ക് പരുക്കേറ്റു. ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. തിരുപ്പത്തൂർ വാണിയമ്പാടിയിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രണ്ട് ബസുകളുടെയും ഡ്രൈവർമാർ അടക്കം നാല് പുരുക്ഷന്മാരും 35 വയസുള്ള ഒരു സ്ത്രീയുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *