Timely news thodupuzha

logo

ക്രിസ്മസ് ചന്ത വ്യാഴാഴ്ച മുതൽ

തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും. ക്രിസ്മസ് ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരികണ്ടം മൈതാനത്ത് നടക്കും.

13 ഇന സബ്സീഡി സാധനങ്ങളാണ് വിലക്കുറവിൽ ക്രിസ്മസ് ചന്തയുടെ ഭാഗമായി ലഭ്യമാക്കുക. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലും ജില്ലാ ചന്തകളുണ്ടാവും.

1600 ഓളം ഔട്ടിലെറ്റുകളിലാവും വിൽപ്പന ഉണ്ടാവുക. സാധനങ്ങൾ ലഭ്യമാക്കാനുള്ള ടെൻഡർ നടപടി ശനിയാഴ്ചയോടെ പൂർത്തിയാവും. ജില്ലാ ചന്തകളിൽ ഹോർട്ടികോർപ്പിന്‍റേയും മിൽമയുടേയും സ്റ്റാളുകളും ഉണ്ടാവും.

ഓണചന്തയ്ക്ക് സമാനമായ സബിസീഡി ഇതര സാധനങ്ങൾക്ക് ഓഫറുകൾ നൽകാനും ആലോചിക്കുന്നുണ്ട്. ഈ മാസം 30 ന് ചന്ത അവസാനിക്കും.

Leave a Comment

Your email address will not be published. Required fields are marked *