Timely news thodupuzha

logo

ഗൺമാൻ ആരെയും ആക്രമിക്കുന്നത് കണ്ടിട്ടില്ല, ദൃശ്യങ്ങൾ പരിശോധിക്കേണ്ടതില്ല; മുഖ്യമന്ത്രി

കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച സംഭവത്തിൽ ഗൺമാനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദൃശ്യമാധ്യമങ്ങളും പത്രവും താൻ കണ്ടില്ല. ദൃശ്യങ്ങൾ പരിശോധിക്കsണ്ടതില്ല.

താൻ നേരിട്ട് കണ്ടതാണ് പറയുന്നതെന്നും ഗൺമാൻ ആരെയും ഉപദ്രവിക്കുന്നത് കണ്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മാത്രമല്ല എസ്കോർട് ഉദ്യാഗസ്ഥന്‍റെ വെല്ലുവിളി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് നവകേരള ബസ് ജനറൽ ആശുപത്രിക്ക് സമീപമെത്തിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധവുമായെത്തിയ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസിന് സമീപത്തേക്ക് സിന്ദാബാദ് മുദ്രാവാക്യം മുഴക്കി എത്തിയത്. ‌

അവിടെ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാർ പ്രവർത്തകരെ പിടിച്ച് മാറ്റുകയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഗൺമാനും മൂന്ന് അംഗരക്ഷകരും ലാത്തിയുമായെത്തി പ്രവർത്തകരെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.

ഗൺമാന്‍റെ അടിയേറ്റ് കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എ.ഡി.തോമസിന്‍റെ തല പൊട്ടി. സംസ്ഥാന സെക്രട്ടറി അജയ് ജുവലിനും പരുക്കേറ്റു. അതേസമയം ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. ഗവർണറുടെത് അസാധാരണമായ നടപടിയാണെന്നും ഇങ്ങനെ ഒരാളെ ആർക്കാണ് ഉൾക്കൊള്ളാൻ കഴിയുകയെന്നും മുഖ്യമന്ത്രി ആരാഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *