Timely news thodupuzha

പാർലമെന്റ് പുകയാക്രമണത്തിൽ പ്രതിഷേധം

ന്യൂഡൽഹി: ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ എം.എൽ.എമാർക്ക് കൂട്ടത്തോടെ സസ്പെൻഷൻ. 33 എം.പിമാരെയാണ് സസ്പെൻഡ് ചെയ്തത്. പാർലമെന്‍റിലെ പുകയാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധിച്ചതിലാണ് നടപടി.

ഇതോടെ പാർലമെൻരിൽ നിന്നും ആകെ 46 എം.പിമാരാണ് സസ്പെൻഷനിലായത്. കേരളത്തിൽ നിന്നുള്ള 6 എം.പിമാരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

ലോക്സഭയിലെ പ്രതിപക്ഷ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിക്കും സസ്പെൻഷൻ നൽകി. ഇ.റ്റി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, ആന്‍റോ ആന്‍റണി, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എന്നിവരടങ്ങുന്ന എം.പിമാർക്കാണ് സസ്പെൻഷൻ നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *