ബാംഗ്ലൂർ: കൊവിഡ്-19 കേസുകൾ പെരുകുന്ന സാഹചര്യത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി കർണാടക. അറുപതു വയസ്സു കഴിഞ്ഞ പൗരന്മാരും ഹൃദ്രോഗമുള്ളവരും മറ്റ് അസുഖങ്ങൾ ഉള്ളവരും നിർബന്ധമായി മാസ്ക് ധരിക്കണമെന്നാണ് നിർദേശം.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കർണാടകയുടെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
കൊവിഡിൻറെ സാഹചര്യത്തിൽ ഞായറാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം. എല്ലാ സർക്കാർ ആശുപത്രികളോടും കൊവിഡിനെ നേരിടാൻ തയാറായിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.
ഏതെങ്കിലും വിധത്തിലുള്ള ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർ നിർബന്ധമായും പരിശോധന നടത്തേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെഎണ്ണം 1828 ആയി വർധിച്ചിരിക്കുകയാണ്. ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.