മൂലമറ്റം: കേരളത്തിന്റെ ഭാവിയും കെ.എം മാണിയുടെ വികസന സ്വപ്നങ്ങളുമെന്ന വിഷയത്തിൽ സംസ്കാര വേദി ആഗോള തലത്തിൽ ലേഖന മൽസരം നടത്തും. 1,2,3 സ്ഥാനക്കാർക്ക് യഥാക്രമം 10,000 , 5,000 , 3,000 രൂപ ക്രമത്തിലും അടുത്ത അഞ്ച് പേർക്ക് 1000 രൂപ വീതവും കാഷ് അവാർഡുകൾ സമ്മാനിക്കും.
മെമന്റോകളും സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കും. എ4 ഷീറ്റ് ആറ് പേപ്പറിൽ കവിയരുത്. പ്രായപരിധിയില്ല. ഇടുക്കി ജില്ലയിൽ നിന്നുള്ള ലേഖനങ്ങൾ ഡിസംബർ 30ന് മുമ്പായി അയയ്ക്കണമെന്ന് ജില്ലാ പ്രസിഡൻറ് റോയ് ജെ കല്ലറങ്ങാട്ട് അറിയിച്ചു. വിലാസം: പ്രൊഫ. ചാർലി കട്ടക്കയം, ദേവഗിരി, മെഡിക്കൽ കോളജ് പി.ഒ, കോഴിക്കോട് – 8. കൂടുതൽ വിവരങ്ങൾക്ക്: 9497279347.






