തിരുവനന്തപുരം: കെ സുധാകരനെതിരേ അമർഷവുമായി കോൺഗ്രസ് നേതാക്കൾ. നിരന്തരമുള്ള വിവാദ പ്രസ്താവനകൾ പാർട്ടിയെ വെട്ടിലാക്കിയെന്നാണ് പാർട്ടി നേതാക്കളുടെ വിമർശനം.
എതിരാളികൾക്ക് സ്ഥിരമായി ആയുധം നൽകുന്ന പ്രസ്താവനകളാണ് സുധാകരൻ നടത്തുന്നതെന്നാണ് പരാതി. പ്രസ്താവന പിൻവലിച്ചെങ്കിലും സംഘപരിവാർ അനുകൂല പരാമർശം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയതായാണ് വിലയിരുത്തൽ.
സുധാകരന് ചികിത്സാര്‍ത്ഥം അവധി നൽകി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദത്തിൽ താത്കാലിക നേതൃത്വം വരണമെന്നും പാര്‍ട്ടിയിൽ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
കേരള സര്‍വകലാശാല സെനറ്റ് നിമനത്തിൽ യോഗ്യതയുള്ള സംഘപരിവാർ അനുകൂലികളെ നാമനിർദേശം ചെയ്യുന്നതിനെ താങ്ങൾ എതിർക്കുന്നില്ലെന്നും അവർ ജനാധിപത്യത്തിളെ ഭാഗമായ പാർട്ടിയാണെന്നുമായിരുന്നു സുധാകരന്‍റെ പ്രസ്താവന.
പിന്നാലെ സി.പി.എം ഇത് ആയുധമാക്കി രംഗത്ത് വന്നു. മുതിര്‍ന്ന നേതാക്കൾ കെ സുധാകരനെ വിമര്‍ശിച്ചപ്പോൾ പാര്‍ട്ടി അനുഭാവികൾ സമൂഹമാധ്യമങ്ങളിൽ സുധാകരനെതിരെ രൂക്ഷമായ പരിഹാസമുയര്‍ത്തിയിരുന്നു.






