Timely news thodupuzha

മുഖ്യനും ഗവർണർക്കും വീതം വയ്ക്കാനുള്ളതല്ല കേരളത്തിലെ കാമ്പസുകളെന്ന് കെ.എസ്‌.യു ബാനർ

കൊച്ചി: മുഖ്യനും ഗവർണർക്കും വീതം വയ്ക്കാനുള്ളതല്ല കേരളത്തിലെ കാമ്പസുകളെന്ന് കെ.എസ്‌.യുവിന്‍റെ ബാനർ. കൊച്ചി കുസാറ്റ് കാമ്പസിൽ ചൊവ്വാഴ്ച രാത്രിയാണ് കെഎസ്‌യുവിന്‍റെ ബാനറുകൾ ഉയർന്നത്.

ജനാധ്യപത്യം തൊട്ടു തീണ്ടാത്ത മുഖ്യനും കാവി പുതച്ച ​ഗവർണറും നാടിന് ആപത്തെന്ന ബാനർ നേരത്തെ കാലടി ശ്രീശങ്കര കോളെജിൽ കെ.എസ്‌.യു ഉയർത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ​ഗവർണറും തമ്മിലുള്ള പോരാട്ടം കലുഷിതമാകുന്നതിനിടെയാണ് ഇരുവർക്കുമെതിരേ കെ.എസ്.യു ബാനറുകളുമായി എത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *