Timely news thodupuzha

ന്യൂ ഇയർ ആഘോഷം കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ വിദ്യാർഥി ട്രെയിൻ ഇടിച്ചു മരിച്ചു

കോഴിക്കോട്: പുതുവത്സര ആഘോഷം കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ വിദ്യാർഥി റെയിൽവേപാളം മുറിച്ചു കടക്കവേ ട്രെയിൻതട്ടി മരിച്ചു. ബാലുശേറി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ(17) ആണ് മരിച്ചത്.

പാളം മുറിച്ചുകടക്കുന്നതിനിടെ തുരന്തോ എകസ്പ്രസ് ഇടിക്കുകയായിരുന്നു. ഗാന്ധി റോഡ് മേൽപ്പാലത്തിനു കീഴിലുള്ള ട്രാക്കിലാണ് അപകടം നടന്നത്.

പ്രധാന റോഡുകളെല്ലാം ബ്ലോക്കായതിനാൽ ആദിലും സുഹൃത്തും ഈ വഴിയെ പോവുക‍യായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ചാടി രക്ഷപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *