Timely news thodupuzha

logo

പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ കോലം കത്തിച്ചു; എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ പപ്പാഞ്ഞി മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് കെ അനുശ്രീയടക്കം പത്തുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പയ്യാമ്പലം ബീച്ചിൽ പുതുവർഷ ആഘോഷത്തിൻറെ ഭാഗമായിട്ടാണു എസ്.എഫ്.ഐ ഗവർണറുടെ കോലം കത്തിച്ചത്.

ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയാണെന്ന് എസ്.എഫ്.ഐ പ്രതികരിച്ചിരുന്നു. 30 അടി ഉയരമുള്ള കോലമാണ് കത്തിച്ചത്. സർവ്വകലാശാലകളിൽ സംഘപരിവാർ ശക്തികളെ തിരികി കയറ്റാൻ ശ്രമിക്കുന്നെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ്.എഫ്.ഐ ഉയർത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *