ടോക്കിയോ: വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രതയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. ഭൂകമ്പമുണ്ടായതിനെ തുടർന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഭൂകമ്പത്തെത്തുടർന്ന് പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ജപ്പാനു പുറമെ ദക്ഷിണകൊറിയയുടെയും റഷ്യയുടെയും കിഴക്കൻ മേഖലകളിലും സുനാമി മുന്നറിയിപ്പ് നൽകി.






