Timely news thodupuzha

ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് തോമസ് ഐസക്ക്

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ ഈ മാസം 12ന് ഹാജരാകണമെന്ന ഇ.ഡിയുടെ നോട്ടീസിന് മറുപടി അറിയിച്ച് മുൻ മന്ത്രി തോമസ് ഐസക്ക്.

സമൻസ് ലഭിച്ചിട്ടില്ലെന്നും വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇ.ഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. പന്ത്രണ്ടാം തീയതി ഹാജരാകില്ല. ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമാണ്. ഇഡിയെ എനിക്ക് ഭയമില്ല”- തോമസ് ഐസക്ക് പറഞ്ഞു.

വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചെന്നെ തോമസ് ഐസക്കിന്‍റെ ഹര്‍ജിയെ തുടർന്ന് നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.

എന്നാൽ കേസില്‍ അന്വഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിന് വീണ്ടും പുതിയ സമന്‍സ് അയക്കാന്‍ ഹൈക്കോടതി അനുവാദം നല്‍കിയതോടെയാണ് ഇഡിയുടെ നടപടി.

Leave a Comment

Your email address will not be published. Required fields are marked *