Timely news thodupuzha

അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഡ്രൈവർ മരിച്ചു

കോട്ടയം: മുണ്ടക്കയം കോരുത്തോട് കോസടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 12.30ന് കോസടി വളവിലായിരുന്നു അപകടം.

മധുരയിൽ നിന്നും വന്ന 25 അയ്യപ്പഭക്തരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ബസിന്റെ ഡ്രൈവർ മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്.

നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശബരിമലയിലേക്ക് പോകും വഴിയായിരുന്നു അപകടം. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റ മധുര സ്വദേശികളായ അറുമുഖം (40), മുരുകൻ (47), അനിരുദ്ധൻ(14) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *