Timely news thodupuzha

logo

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് ഇന്നു പുലർച്ചെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം രാഹുലിൻറെ അറസ്റ്റിനു പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.

നവകേരള സദസ് യാത്രക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാനും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരുന്നത്.

ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒന്നാംപ്രതിയാക്കി കേസെടുത്തിരുന്നു. ഷാഫി പറമ്പിൽ എം.എൽ.എയും രാഹുൽ മാങ്കുട്ടത്തിലുൾപ്പെടെ കണ്ടാലറിയാവുന്ന 500 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതി ചേർത്താണ് കേസെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *