Timely news thodupuzha

എഴുത്തുകാരൻ ജോസഫ് വൈറ്റില അന്തരിച്ചു

കൊച്ചി: സാഹിത്യകാരൻ ജോസഫ് വൈറ്റില അന്തരിച്ചു. 84 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തൈക്കുടം സെൻറ് റാഫേൽ പള്ളിയിലാണ് സംസ്കാരം. ചരമവാർഷികം, പാവങ്ങളുടെ പാഞ്ചാലി, ആശ്രമം തുടങ്ങിയ കൃതികളിലൂടെയാണ് സാഹിത്യലോകത്ത് ശ്രദ്ധേയനായത്.

2012ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. നോവൽ , നാടകം, കഥ, തിരക്കഥ എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *