കോഴിക്കോട്: മുക്കത്ത് പലചരക്കു കടയുടെ പൂട്ട് തകർത്ത് കവർച്ച. വെറ്റിലപ്പാറ സ്വദേശി കൊമ്മേരി മുജീബിൻറെ പലചരക്ക് കടയിലാണ് മോഷണം നടന്നത്.
കടയിൽ നിന്ന് മുപ്പതിനായിരം രൂപ നഷ്ടപ്പെട്ടു. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് മുജീബ് കടയടച്ച് വീട്ടിലേക്ക് പോയത്.
പിറ്റേന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഒരു ഷട്ടറിൻറെ പൂട്ട് തുറന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സംശയം തോന്നി പരിശോധിച്ചതോടെ പണം മോഷണം മോയതായി കണ്ടെത്തുകയായിരുന്നു.