Timely news thodupuzha

എം ശിവശങ്കറിൻറെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിൻറെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി ഉത്തരവ്. ഒരാഴ്ചത്തേക്കാണ് നീട്ടിയിരിക്കുന്നത്. സ്ഥിരം ജാമ്യത്തിനായി ശിവശങ്കർ നൽകിയ അപേക്ഷയിൽ അടുത്തയാഴ്ച അന്തിമവാദം ആരംഭിക്കും.

അതുവരെയാണ് ഇടക്കാല ജാമ്യം നീട്ടിയിരിക്കുന്നത്. മെഡിക്കൽ പരിശോധനയുടെ ഭാഗമായി പുതുച്ചേരിയിലെ ജിപ്മെറിൽ മെഡിക്കൽ പരിശോധന നടത്താൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇടക്കാല ജാമ്യം നീട്ടിയത്.

Leave a Comment

Your email address will not be published. Required fields are marked *