Timely news thodupuzha

logo

മോദി വിരുദ്ധ പരാമർശം; മാലദ്വീപ് പ്രസിഡന്‍റ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് മാലദ്വീപ് സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉയര്‍ത്തുന്നത്.

മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. വിഷയത്തില്‍ മാലദ്വീപ് വിദേശകാര്യ മന്ത്രി മുസാ സമീറിനോട് പാര്‍ലമെന്‍റ് വിശദീകരണം തേടണമെന്ന് പ്രതിപക്ഷ എം.പി മീഖെയ്ല്‍ നസീമും ആവശ്യപ്പെട്ടു.

ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ എം.ഡി.പിയും സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സഹായം നല്‍കുന്ന രാജ്യമാണ് ഇന്ത്യ, വര്‍ഷങ്ങളായുള്ള ബന്ധമാണ് മോദിക്കെതിരായ പരാമര്‍ശത്തിലൂടെ കോട്ടം തട്ടിയതെന്നും എം.ഡി.പി നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായിരുന്ന മറിയ അഹമ്മദ് ദീദി കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ മാലിദ്വീപ് ബഹിഷ്‌കരിച്ചതോടെ രാജ്യത്തെ ടൂറിയ മേഖലയിലും അതുവഴി സമ്പത്ത് വ്യവസ്ഥയിലും വലിയ ആഖ്യാതമാണ് ഉണ്ടാക്കിയതെന്നും പ്രതിപക്ഷം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *