തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് കോൺഗ്രസ് എം.പി ശശി തരൂർ.
പ്രതിഷേധിക്കുന്നത് ജനാധിപത്യ അവകാശമാണെന്നും ചെയ്തത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ക്രിമിനലിനെ പോലെ പുലർച്ചെ വീടുവളഞ്ഞ് അദ്ദേഹത്തെ കൊണ്ടുപോകുന്നത് ശരിയല്ല. ഗുണ്ടയെപോലെയാണ് പൊലീസ് പെറുമാറിയത്. ഇതിൽ ഒരു ന്യായികരണവും കാണുന്നില്ല.
തീർത്തും തെറ്റാണ്. പ്രതിഷേധം ചെയ്യുന്നത് ജനാധിപത്യ അവകാശമാണ്. അവരും പ്രതിപക്ഷത്തിരുന്നിട്ടുണ്ട്. ഇതിനെക്കാൾ വലിയ കാര്യങ്ങൾ അവരും ചെയ്തിട്ടുണ്ട്. ഇവിടെ പൊലീസ് രാഷ്ട്രീയത്തിന്‍റെ കളിയാണ് നടക്കുന്നത്. ഇതിനുള്ള ഉത്തരം ജനാധിപത്യ രീതിയിൽ നൽകണമെന്നും ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.






