Timely news thodupuzha

logo

16,17 തിയതികളിൽ പ്രധാനമന്ത്രി കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസം കേരളത്തിൽ. ജനുവരി 16,17 തിയതികളിൽ പ്രധാനമന്ത്രി കേരളത്തിലെത്തും. എറണാകുളം, തൃശൂർ ജില്ലകളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ജനുവരി 16ന് എറണാകുളത്ത് റോഡ്ഷോ നടത്തുകയും 17ന് ഗുരുവായൂരിൽ ശക്തികേന്ദ്രം ചുമതലക്കാരുടെ യോഗത്തിൽ മോദി പങ്കെടുക്കും.

ജനുവരി മൂന്നിന് ബിജെപിയുടെ മഹിള സംഘമം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ എത്തിയിരുന്നു. തേക്കിൻകാട് മൈതാനത്താണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. റോഡ് ഷോ നടത്തിയ ശേഷമാണ് മോദി വേദിയിലെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *