Timely news thodupuzha

അടൂരിൽ വാഹനാപകടം; സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ചു

പത്തനംതിട്ട: അടൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ചു. അടൂർ മൂന്നാളം സ്വദേശി ഗീതയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജലജാമണിയെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെപി റോഡിൽ 14ആം മൈൽ ലൈഫ് ലൈൻ ആശുപത്രിയുടെ മുന്നിൽ ഇന്നു രാവിലെയാണ് അപകടം.

കശുവണ്ടി ഫാക്‌ടറിത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലായിരുന്ന ടിപ്പർ ലോറി സ്കൂട്ടറിലിടിച്ചതാണ് അപകടത്തിന് കാരണം.

Leave a Comment

Your email address will not be published. Required fields are marked *