Timely news thodupuzha

യൂത്ത് കോൺഗ്രസ്സുകാരനെ ആക്രമിച്ച സംഭവം; ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

തൊടപുഴ: കുമളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്.

അമരാവതി ലോക്കൽ സെക്രട്ടറി രാജൻ, ഡി.വൈ.എഫ്.ഐ നേതാവ് നിഖിൽ, കണ്ടാലറിയാവുന്ന നാലു ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയാണ് കേസ്.

ആക്രമണത്തിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജോബിൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. സി.പി.എം നേതാവിനെതിരെ ഫെയ്സ്ബുക്കിൽ മോശം കമന്‍റിട്ടെന്ന് ആരോപിച്ചാണ് ജോബിനെ ആക്രമിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *