Timely news thodupuzha

logo

കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നിയിപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലും അറബിക്കടലിന് മുകളിലുമായി ഇരട്ട ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുക.

ഒറ്റപ്പെട്ടയിടങ്ങളിൽ‌ മഴയുണ്ടാകുമെന്ന് പറയുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എന്നാൽ ജില്ലകളിലും പ്രത്യേകിച്ച് അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഒറ്റപ്പെട്ട മിതമായ മഴയും കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *