Timely news thodupuzha

logo

പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടും; എസ്.കെ.എസ്.എസ്.എഫ് നേതാവ്

മലപ്പുറം: സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടുമെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ. സമസ്ത മുശാവറ ഒരു തീരുമാനമെടുത്താലത് അംഗീകരിക്കണം, അല്ലാത്തവരെ സമസ്തയ്ക്ക് ആവശ്യമില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫിൻറെ മലപ്പുറത്തെ പരിപാടിയിൽവച്ചായിരുന്നു സത്താറിൻറെ വിവാദ പരാമർശം. ഞങ്ങൾക്ക് ആരോടും കടപ്പാടില്ല, കടപ്പാടുള്ളത് സമസ്ത കേരള ജംഇയ്യാത്തുലമയോടു മാത്രമാണ്.

ആ സംഘടനയുടെ മഹാരഥൻമാരായ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും അവരുടെ കൈവെട്ടാൻ ഞങ്ങൾ എസ്.കെ.എസ്.എസ്.എഫിൻറെ പ്രവർത്തകർ മുന്നിലുണ്ടാവും. അതിനെ അപമര്യാദയായി കാണേണ്ടതില്ല.

ഇതു പ്രസ്ഥാനത്തിൻറെ പ്രവർത്തകരുടെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.പട്ടിക്കാട്ടെ ജാമിയ നൂരിയ്യയിലെ പരിപാടിയിൽനിന്ന് വിലക്കിയ നേതാക്കളിൽ ഒരാളാണ് സത്താർ.

Leave a Comment

Your email address will not be published. Required fields are marked *