Timely news thodupuzha

logo

സ്വർണവില ഉയർന്നു

കൊച്ചി: തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ ഇന്നു നേരിയ വർധന. ഇന്ന്(12/01/2024) പവന് 80 രൂപ ഉയർന്ന് ഒരു പവന് 46,160 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില 5770 ആയി. ജനുവരി രണ്ടിന് സ്വര്‍ണവില വീണ്ടും 47,000ല്‍ എത്തിയിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ഏകദേശം 1000 രൂപയാണ് ഇടിഞ്ഞത്. അതിനു ശേഷമാണ് ഇന്ന് വീണ്ടും വില ഉ‍യർന്നത്.

ജനുവരി 5 – പവന് 80 രൂപ കുറഞ്ഞ് വില 46,400 രൂപയായി, ജനുവരി 6 – സ്വർണവിലയിൽ മാറ്റമില്ല, ജനുവരി 7 – സ്വർണവിലയിൽ മാറ്റമില്ല, ജനുവരി 8 – പവന് 160 രൂപ കുറഞ്ഞ് വില 46,240 രൂപയായി, ജനുവരി 9 – പവന് 80 രൂപ കുറഞ്ഞ് വില 46,160 രൂപയായി, ജനുവരി 10 – സ്വർണവിലയിൽ മാറ്റമില്ല, ജനുവരി 11 – പവന് 80 രൂപ കുറഞ്ഞ് വില 46,080 രൂപയായി, ജനുവരി 12 – പവന് 80 രൂപ ഉയർന്ന് വില 46,160 രൂപയായി.

Leave a Comment

Your email address will not be published. Required fields are marked *