Timely news thodupuzha

logo

ബംഗാൾ മന്ത്രിയുടെ വീട്ടിൽ‌ ഇ.ഡി റെയ്ഡ്

കൊൽ‌ക്കത്ത: മുനിസിപ്പൽ ജോലി കുംഭകോണവുമായി ബന്ധപ്പെട്ടുള്ള കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മന്ത്രിയുമായ സുജിത് ബോസിൻറെ വസതിയിൽ ഇ.ഡി റെയ്ഡ്. മറ്റ് രണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

മന്ത്രി സുജിത് ബോസുമായി ബന്ധപ്പെട്ട രണ്ടിടങ്ങളിലും തൃണമൂൽ നേതാക്കളായ തപസ് റോയിയുടെ വീട്ടിലും മുൻ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ സുബോധ് ചക്രബോർത്തിയുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിലുമാണ് പരിശോധനകൾ നടക്കുന്നത്.

2014 – 2018 കാലഘട്ടത്തിൽ മുനിസിപ്പാലിറ്റി നിയമനങ്ങളിൽ അഴിമതിയെന്ന പരാതി ഉയർന്നതിനെ തുടർന്ന് 2023ൽ കൽക്കട്ട ഹൈക്കോടതി സി.ബി.ഐയോട് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു.

ഇതിൽ സി.ബി.ഐയുടെയും എൻഫോഴ്‌സ്മെൻറ് ഡയറക്ടറേറ്റിൻറേയും അന്വേഷണം തുടരുകയാണ്. ഇതിനോടകം നിരവധി ഇടങ്ങളിൽ സി.ബി.ഐയും ഇഡിയും പരിശോധനകൾ നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *