കൊല്ലം: കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികൾ ആഭരണം കവർന്നു. ഓയൂർ കുരിശുംമൂട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.
ട്യൂഷന് പോകും വഴിയാണ് സംഭവം ഉണ്ടായത്. കൊട്ടാരക്കര ഗവ.ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. വിദ്യാർത്ഥിനിയുടെ രണ്ട് കമ്മലുകളും അക്രമികൾ കവർന്നു.
കുട്ടി നിലവിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥിനിയുടെ മൊഴിയെടുത്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു.