Timely news thodupuzha

logo

കോട്ടയത്ത് വീടിനുള്ളിൽ പ്രവാസിയുടെ മൃദദേഹം കഴുത്തറുത്ത നിലയിൽ

കോട്ടയം: പ്രവാസിയെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന അരിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസിനെയാണ്(63) മരിച്ച നിലയിൽ കണ്ടെത്തിയത്.

വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങൾക്കു മുൻപാണ് മടങ്ങിയെത്തിയത്. രാവിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കത്തി ഉപയോ​ഗിച്ച് കഴുത്ത് മുറിച്ച നിലയിലായിരുന്നു മൃതദേഹം.

ലൂക്കോസും ഭാര്യയും മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മൃതദേഹം കണ്ട ഭാര്യയാണ് വിവരം പൊലീസിൽ അറിയിക്കുന്നത്. തുടർന്ന് ഫോറൻസിക് വിദഗ്ധർ അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Comment

Your email address will not be published. Required fields are marked *