ബാംഗ്ലൂർ: ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി മിശ്രവിവാഹിതരായ ദമ്പതികളെ അക്രമിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസ് എടുത്തതായും ഇതിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലിസ് അറിയിച്ചു.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മജിസ്‌ട്രേറ്റിന് മുന്നില്‍ യുവതി മൊഴി രേഖപ്പെടുത്തി. ഏഴ് പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തതായും ക്രൂരമായി മര്‍ദിച്ചെന്നും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെ കേസ് എടുത്തതായും കേസില്‍ മൂന്ന് പേരെ അറസ്റ്റ ചെയ്തതു. പ്രതികളിൽ ഒരാൾക്ക് പരിക്കുള്ളതിനാൽ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രതിയെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് പറയുന്നു.
പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞതായും അവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. ജനുവരി എട്ടിനാണ് വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട യുവതിയും യുവാവും ഹോട്ടലില്‍ മുറിയെടുത്ത വിവരമറിഞ്ഞാണ് ഏഴ് അംഗസംഘം ഇവിടേക്ക് ഇരച്ചെത്തിയത്.
തുടര്‍ന്ന് മുറിയില്‍ അതിക്രമിച്ചുകയറും ഹോട്ടലിന് പുറത്തിറക്കിയശേഷവും ഇരുവരെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഈ സംഭവങ്ങളെല്ലാം പ്രതികള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.