Timely news thodupuzha

logo

കേന്ദ്രസത്തിന്റെ അവ​ഗണന; പ്രതിപക്ഷത്തിൻറെ സഹായം തേടി മുഖ്യമന്ത്രി, 15ന് ചർച്ച നടത്തും

തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയിൽ പ്രതിപക്ഷത്തിൻറെ സഹായം തേടി സർക്കാർ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും.

15ന് രാവിലെ 10നാണ് ചർച്ച. നേരത്തെ കേന്ദ്രസർക്കാരിൻറെ അവഗണനയ്ക്കെതിരെ പ്രതിപക്ഷം മിണ്ടുന്നില്ലെന്നും എം.പിമാർ സമ്മർദം ചെലുത്തുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമായതിന് പിന്നിൽ കേന്ദ്രസർക്കാരിനെ മാത്രം പഴിച്ചിട്ട് കാര്യമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

Leave a Comment

Your email address will not be published. Required fields are marked *