Timely news thodupuzha

ഇന്ത്യ മു‌ന്നണിയെ നയിക്കാൻ മല്ലികാർ‌ജുൻ ഖാർഗെ

ന്യൂഡൽഹി: ഇന്ത്യ മുന്നണിയുടെ ചെയർപഴ്സൻ സ്ഥാനത്തേക്ക് കോൺഗ്രസ് പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തു.

ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം, കോൺഗ്രസിൻറെ ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിലാണ് തീരുമാനം. കോൺഗ്രസിൽ നിന്നു തന്നെ ചെയർമാൻ മതിയെന്ന അഭിപ്രായം നീതീഷ് കുമാർ മുന്നോട്ടു വച്ചതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ നേരിടാനുള്ള വിശാല പ്രതിപക്ഷ സഖ്യമാണ് ഇന്ത്യ മുന്നണി.

Leave a Comment

Your email address will not be published. Required fields are marked *