Timely news thodupuzha

മതവിശ്വാസം വ്യക്തിപരം, രാമക്ഷേത്ര ഉദ്ഘാടനത്തെയല്ല ചോദ്യം ചെയ്യുന്നത്, അതിനു പിന്നിലെ രാഷ്ട്രീയവും നാടകവുമാണ്; നടൻ പ്രകാശ് രാജ്

കോഴിക്കോട്: മതവിശ്വാസം തീർത്തും വ്യക്തിപരമായ കാര്യമെന്ന് നടൻ പ്രകാശ് രാജ്. അയോധ്യക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത വിശ്വാസം തീർത്തും വ്യക്തിപരമാണ്. രാമക്ഷേത്ര ഉദ്ഘാടനത്തെയല്ല ചോദ്യം ചെയ്യുന്നത്. അതിനു പിന്നിലെ രാഷ്ട്രീയവും നാടകവുമാണ്. പ്രധാനമന്ത്രി ക്ഷേത്രവും പരിസരവുമെല്ലാം വൃത്തിയാക്കുന്നു. അതിനുശേഷം റെഡ് കാർപ്പറ്റിലൂടെ നടന്നു നീങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *