Timely news thodupuzha

പ്രതിപക്ഷ നേതാവിന്‌ പബ്ലിസിറ്റി താൽപര്യമാണോയെന്ന്‌ ഹൈക്കോടതി

കൊച്ചി: കെ ഫോൺ കരാറിനെതിരായ പ്രതിപക്ഷ നേതാവിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. സംസ്ഥാന സർക്കാർ അടക്കം എതിർ കക്ഷികൾക്ക്‌ നോട്ടീസ്‌ ഇല്ല.

സി.എ.ജി റിപ്പോര്‍ട്ട് ലഭിച്ച ശേഷം തെളിവ് ഹാജരാക്കാമെന്ന് ഹര്‍ജിക്കാരന്‍. എന്നാല്‍ പിന്നെ അത് ലഭിച്ചിട്ട് വന്നാല്‍ പോരേ എന്ന് കോടതി. 2019ലെ തീരുമാനത്തെ 2024 ല്‍ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ടെന്ന്‌ കോടതി ചോദിച്ചു.

പ്രതിപക്ഷ നേതാവിന്റെ ഹർജിയിൽ പൊതുതാൽപര്യം എന്തെന്നും ഹൈക്കോടതി ചോദിച്ചു. പൊതുതാൽപര്യമാണോ പബ്ലിസിറ്റി താൽപര്യമാണോ എന്ന്‌ പരിശോധിക്കണം. ഹർജിയിൽ സർക്കാരിനോട്‌ നിലപാട്‌ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. മൂന്നാഴ്‌ച കഴിഞ്ഞ്‌ പരിഗണിക്കും.

Leave a Comment

Your email address will not be published. Required fields are marked *