Timely news thodupuzha

പ്രതിഷ്ഠാ ചടങ്ങിൽ ശ്രീരാമൻ പങ്കെടുക്കില്ലെന്ന് തന്റെ സ്വപ്നത്തിലെത്തി പറഞ്ഞെന്ന് തേജ് പ്രതാപ് യാദവ്

പട്ന: അയോധ്യയിൽ 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ ശ്രീരാമൻ പങ്കെടുക്കില്ലെന്ന് ബീഹാർ മന്ത്രി തേജ് പ്രതാപ് യാദവ്. ശ്രീരാമൻ പങ്കെടുക്കില്ലെന്ന് സ്വപ്നത്തിലെത്തി പറഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ശ്രീരാമൻ വിസ്മൃതിയിലാവും. ജനുവരി 22ന് പ്രതിഷ്ഠാ ചടങ്ങിൽ അദ്ദേഹം എത്തണമെന്ന് നിർബന്ധമാണോ? നാല് ശങ്കരാചര്യന്മാരുടെ സ്വപ്നങ്ങളിൽ ശ്രീരാമൻ വന്നു.

എന്‍റേയും സ്വപ്നത്തിലും ശ്രീരാമൻ വന്നു. അവിടെ കപടതയുള്ളതിനാൽ താൻ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശ്രീരാമൻ പറഞ്ഞെന്നും തേജ് പ്രതാപ് കൂട്ടിച്ചേർത്തു.

അതേസമയം സംഭവത്തിൽ ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നാല് ശങ്കരാചാര്യന്മാർ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചാണ് ബീഹാർ മന്ത്രി പറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *