തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ റ്റി.എൻ പ്രതാപനം വോട്ട് അഭ്യർഥിച്ച് പ്രത്യക്ഷപ്പെട്ട ചുവരെഴുത്ത് മായ്പ്പിച്ചു. റ്റി.എൻ പ്രതാപൻ തന്നെയാണ് പ്രവർത്തകരോട് ചുവരെഴുത്ത് മായ്ക്കാൻ ആവശ്യപ്പെട്ടത്.
ചിഹ്നം മാത്രം എഴുതാനാണ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതെന്നും പേരെഴുതിയത് ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എ.ഐ.സി.സി പ്രഖ്യാപനം ഉണ്ടാകാതെ എവിടെയും പേരെഴുതരുതെന്ന് പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയെന്നും പ്രതാപൻ അറിയിച്ചു.
പ്രതാപൻ തുടരും പ്രതാപത്തോടെ, യു.ഡി.എഫ് സ്ഥാനാർത്ഥി റ്റി.എൻ പ്രതാപനെ വിജയിപ്പിക്കണമെന്ന് ആയിരുന്നു വെങ്കിടങ്ങ് സെന്‍ററിൽ പ്രത്യക്ഷപ്പെട്ട ചുമരെഴുത്ത്.






