Timely news thodupuzha

ആലപ്പുഴ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

ആലപ്പുഴ: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂത്തിലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

നഗരസഭ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രവീണിനെ പൊലീസ് വളഞ്ഞിട്ട് തല്ലി.

പ്രവീണിന്‍റെ തലയ്ക്ക് പരുക്കേറ്റു. വനിതാ പ്രവർത്തകയ്ക്കും ലാത്തിക്കടിയേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി ജംഗ്ഷനിൽ റോഡ് ഉുപരോധിച്ചു. ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *