പാലക്കാട്: ട്രാക്കിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ 16 മുതൽ 20 വരെ പാലക്കാട് ഡിവിഷനിലെ ട്രെയിൻ സർവീസിൽ നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.
16, 19 തീയതികളിൽ കോയമ്പത്തൂർ – കണ്ണൂർ എക്‌സ്‌പ്രസ്(16608) കോഴിക്കോടുവരെയേ സർവീസ് നടത്തൂ. 16ന് ഓഖ – എറണാകുളം ദ്വൈവാര എക്‌സ്‌പ്രസ്(16337) 45 മിനിറ്റും നിസാമുദ്ദീൻ – തിരുവനന്തപുരം സെൻട്രൽ പ്രതിവാര എക്‌സ്‌പ്രസ് (22654) 30 മിനിറ്റും കണ്ണൂർ യശ്വന്ത്‌പുർ എക്‌സ്‌പ്രസ്(16528) 50 മിനിറ്റും കണ്ണൂർ ഷൊർണൂർ മെമു(06024) ഒരു മണിക്കൂർ 20 മിനിറ്റും മംഗളൂരു – ചെന്നൈ സൂപ്പർ ഫാസ്‌റ്റ്(12686) 30 മിനിറ്റും നിയന്ത്രിക്കും.
18ന് മംഗളൂരു – തിരുവനന്തപുരം ഏറനാട് എക്‌സ്‌പ്രസ്(16605) 1.10 മണിക്കൂറും തിരുവനന്തപുരം – മാംഗ്ലൂർ – ഏറനാട് എക്‌സ്‌പ്രസ്(16606) 55 മിനിറ്റും കോയമ്പത്തൂർ – മാംഗ്ലൂർ എക്‌സ്‌പ്രസ്(16323) 20 മിനിറ്റും നിസാമുദ്ദീൻ – എറണാകുളം മംഗള സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ്(12618) 50 മിനിറ്റും വൈകും.
19ന് വെരാവൽ – തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ്(16333), കണ്ണൂർ – യശ്വന്ത്‌പുർ എക്‌സ്‌പ്രസ്, കണ്ണൂർ – ഷൊർണൂർ മെമു(06024) എന്നിവ ഒരു മണിക്കൂറും മാംഗ്ലൂർ – പുതുച്ചേരി പ്രതിവാര എക്‌സ്‌പ്രസ്(16856) 20 മിനിറ്റും നിസാമുദ്ദീൻ – എറണാകുളം മംഗള എക്‌സ്‌പ്രസ്(12618) 40 മിനിറ്റും മാംഗ്ലൂർ – ചെന്നൈ വെസ്‌റ്റ്‌കോസ്‌റ്റ് എക്‌സ്‌പ്രസ്(22638) 20 മിനിറ്റും നിയന്ത്രിക്കും.
20ന് മാംഗ്ലൂർ – തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്(16348) ഒരു മണിക്കൂറും ഗാന്ധിധാം – നാഗർകോവിൽ പ്രതിവാര എക്‌സ്‌പ്രസ്(16335) 50 മിനിറ്റും കണ്ണൂർ – യശ്വന്ത്‌പുർ എക്‌സ്‌പ്രസ്(16528) 50 മിനിറ്റും നിസാമുദ്ദീൻ – എറണാകുളം പ്രതിവാര എക്‌സ്‌പ്രസ്(22656), കണ്ണൂർ – ഷൊർണൂർ മെമു(06024) എന്നിവ 20 മിനിറ്റും നിയന്ത്രിക്കും.