Timely news thodupuzha

logo

ഫിഫ ബെസ്‌റ്റ്‌ പുരസ്‌കാരം മെസിക്കും വനിതകളിൽ അയ്‌താന ബൊൻമാറ്റിക്കും

ലണ്ടൻ: മികച്ച ഫുട്‌ബോൾ താരത്തിനുള്ള ഫിഫ ബെസ്‌റ്റ്‌ പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയും അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി സ്വന്തമാക്കി.

വനിതകളിൽ സ്പെയിനിന്റെ അയ്‌താന ബൊൻമാറ്റിക്കാണ് പുരസ്കാരം. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാലണ്ടിനെയും ഫ്രഞ്ച്‌ സൂപ്പർതാരം കിലിയൻ എംബാപ്പെയെയും മറികടന്നാണ്‌ മെസിയുടെ നേട്ടം.

ഇന്റർ മിയാമി ക്ലബ്ബിനായുള്ള പ്രകടനമാണ് മെസിയെ വീണ്ടും അവാർഡിനർഹനാക്കിയത്. മാഞ്ചസ്‌റ്റർ സിറ്റിക്കായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹാലണ്ട് പുരസ്കാരം നേടുമെന്നായിരുന്നു കരുതിയിരുന്നത്.

സിറ്റിയുടെ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌, ചാമ്പ്യൻസ്‌ ലീഗ്‌, എഫ്‌എ കപ്പ്‌ കിരീടനേട്ടങ്ങളിൽ നിർണായക സാന്നിധ്യമായിരുന്നു. വനിതാ ലോകകപ്പിൽ സ്‌പെയ്‌നിനെ ചാമ്പ്യൻമാരാക്കിയതിൽ പ്രധാനിയാണ്‌ ബൊൻമാറ്റി.

ലോകകപ്പിലെ മികച്ച താരവും ഇരുപത്തഞ്ചുകാരിയായിരുന്നു. ബാലൻ ഡി ഓർ പുരസ്‌കാരവും സ്വന്തമാക്കി. ലീഗിൽ ബാഴ്‌സലോണയ്‌ക്കായും തിളങ്ങി.

സഹതാരം ജെന്നിഫെർ ഹെർമോസോയെയും കൊളംബിയയുടെ കൗമാരരാരം ലിൻഡ കയ്‌സെദൊയെയുമാണ്‌ ബൊൻമാറ്റി മറികടന്നത്‌. പുരുഷ പരിശീലകരിൽ മാഞ്ചസ്‌റ്റർ സിറ്റിയുടെ പെപ്‌ ഗ്വാർഡിയോളയാണ്‌ പുരസ്‌കാരം സ്വന്തമാക്കിയത്‌.

ഇംഗ്ലണ്ടിന്റെ സറിന വീഗ്-മാൻ വനിതാ കോച്ചായി. മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സനാണ് മികച്ച ഗോളി. വനിതകളിൽ മേരി ഇയർപ്-സ് പുരസ്കാരം നേടി. ബ്രസീലിനാണ് ഫെയർപ്ലേ ട്രോഫി.

Leave a Comment

Your email address will not be published. Required fields are marked *