Timely news thodupuzha

വ്യോമാക്രമണം കടുപ്പിച്ച്‌ ഇസ്രയേൽ, 24,285 പേർ മരിച്ചു

ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ തുടരുന്ന കടുത്ത വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ റാഫയിലെ ഒരു കുടുംബത്തിലെ 12 പേരടക്കം 158 പേർ കൊല്ലപ്പെട്ടു. 320 പേർക്ക്‌ പരിക്കേറ്റു.

കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 24,285 ആയും പരിക്കേറ്റവരുടെ എണ്ണം 61,154 ആയും ഉയർന്നു. ഗാസയിലെ 2.2 ദശലക്ഷം പേർ കടുത്ത പട്ടിണിയിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ യു.എൻ ഏജൻസി അറിയിച്ചു.

യുദ്ധം കടുത്തതോടെ ഗാസയിലെ ആരോഗ്യമേഖല പൂർണ തകർച്ചയിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ ആരോഗ്യമന്ത്രാലയ വക്താവ്‌ അഷ്‌റഫ്‌ അൽ ഖുദ്ര പറഞ്ഞു. മൂന്നര ലക്ഷത്തിലധികം രോഗികൾക്ക്‌ മരുന്ന്‌ ലഭിക്കുന്നില്ല.

ഓപ്പറേഷൻ മുറികളിൽ അനസ്‌തേഷ്യ നൈട്രസ്‌ ഓക്‌സൈഡ്‌ അടക്കമുള്ള അടിയന്തര മരുന്നുകളുടെ അഭാവംമൂലം രോഗികൾ ദുരിതത്തിലാണെന്നും അന്താരാഷ്‌ട്ര സംഘടനകളുടെ സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *