Timely news thodupuzha

logo

ലോക ചാമ്പ്യനായ ഡിങ് ലിറനെ തോൽപ്പിച്ച് പ്ര​​ഗ്നാനനന്ദ

ആംസ്റ്റർഡാം: ചെസ്സിൽ പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ ​​ഗ്രാൻഡ്‌മാസ്റ്റർ ആർ പ്ര​​ഗ്നാനനന്ദ. നെതർലൻഡ്‌സിൽ നടന്ന ടാറ്റാ സ്റ്റീൽ മാസ്റ്റേഴ്‌സ് ടൂർണമെന്റിൽ ലോക ചാമ്പ്യനായ ഡിങ് ലിറനെ തോൽപ്പിച്ചു.

ടൂർണമെന്റിന്റെ നാലാം റൗണ്ടിലാണ് ലോക ചാമ്പ്യനുമേൽ താരത്തിന്റെ ആധിപത്യം. ജയത്തോടെ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ഒന്നാം നമ്പർ ചെസ് താരമെന്ന നേട്ടത്തിലേക്ക് പ്രഗ്യാനന്ദയെത്തി. 2748.3 ആണ് പ്ര​ഗ്യാനന്ദയുടെ ഫിഡെ റേറ്റിങ്. 2748 ആണ് ആനന്ദിന്റേത്.

2780ആണ് ലിറന്റെ റേറ്റിങ്. ആനന്ദിനു ശേഷം നിലവിലെ ചാമ്പ്യനെ തോൽപ്പിക്കുന്ന രണ്ടാമത്തെ താരമാവാനും പ്ര​ഗ്യാനന്ദയ്ക്ക് കഴിഞ്ഞു. 2024ലെ ആദ്യ അന്താരാഷ്ട്ര ടൂർണമെന്റായ ടാറ്റാ സ്റ്റീൽ മാസ്റ്റേഴ്‌സിൽ തുടക്കം മുതലേ പ്രഗ്യാനന്ദയുടെ ആധിപത്യമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *